2015 ജൂൺ 22, തിങ്കളാഴ്‌ച




             വിവരങ്ങള്‍, രേഖകള്‍ സൂക്ഷിക്കുന്നില്ല, ലഭ്യമല്ല, വിവരങ്ങള്‍ ഒന്നും ക്രോഡീകരിച്ച് സൂക്ഷിക്കുന്നില്ല, വിവരങ്ങളും, രേഖകളും ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിന് നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല, ക്രോഡീകരിച്ച് ലഭ്യമല്ലാത്തതിനാല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നീ കാരണങ്ങള്‍ നിരത്തി പലപ്പോഴും രേഖകള്‍ നമുക്ക് നിഷേധിക്കാറുണ്ട്, എന്നാല്‍     വിവരാവകാശനിയമം 4(a) വകുപ്പില്‍ ഓരോ പൊതു അധികാരസ്ഥാനവും അതിന്‍റെ എല്ലാ രേഖകളും ഈ നിയമം വഴിയായുള്ള അറിയാനുള്ള അവകാശം സുഖമമായി ലഭ്യമാക്കുന്നതിലേക്ക് തരം തിരിച്ച് പട്ടികയുണ്ടാക്കി അനുയോജ്യമായ രീതിയില്‍ സൂക്ഷിക്കുക, കൂടാതെ കബ്യൂട്ടറില്‍ സൂക്ഷിക്കാനുതകുന്ന വിവരങ്ങള്‍ ന്യായമായ സമയത്തിനുള്ളിലും വിവരലഭ്യതയുടെ അടിസ്ഥാനത്തിലും കംബ്യൂട്ടറില്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയും അത്തരം വിവരങ്ങള്‍ രാജ്യവ്യാപകമായി ഒരു നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിച്ചുകൊണ്ട് ലഭ്യത സുഖമമാക്കുക, ഉറപ്പുവരുത്തുക എന്നത് വ്യവസ്ഥ ചെയ്തിരിക്കുന്നു, അതറിയാന്‍ നിങ്ങള്‍ക്കും ഒരു സെക്ഷന്‍ നാല് വിവരാവകാശ അപേക്ഷ നല്‍കാം വിവരാവകാശനിയമം സെക്ഷന്‍ നാല് വിവരാവകാശ അപേക്ഷയുടെ മാതൃകചുവടെ,

വിവരാവകാശനിയമം2005 6(1), 6(3) പ്രകാരമുള്ള അപേക്ഷ

പത്ത് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കുക 
പ്രേക്ഷിതന്‍, 
          പേര്,                                                                              സ്ഥലം:.........................
          വിലാസം, ഇ.മെയില്‍, മൊബൈല്‍ നമ്പര്‍                                                   തിയ്യതി:   /  /2015

സ്വീകര്‍ത്താവ്,
           പൊതുവിവരാവകാശ അധികാരി.             
           (ഓഫീസ് വിലാസം വ്യക്തമായി എഴുതുക)
  സര്‍,
      വിഷയം:- വിവരാവകാശ നിയമം 2005 ലെ നാലാം വകുപ്പ് നടപ്പാക്കിയതുമായി ബന്ധപെട്ട
             വിവരങ്ങളും, രേഖകളും ലഭിക്കുന്നതിന്
      സൂചന:- പൊതുഭരണ വകുപ്പിന്‍റെ നമ്പര്‍ 8822/cdn-5/2010-9AD.1802.2010 സര്‍കുലര്‍

      വിവരാവകാശ നിയമം 2005 സെക്ഷന്‍ 4b പ്രകാരം താങ്കളുടെ ഓഫീസ് സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങളും രേഖകളും സംബന്ധിച്ച താഴെ പറയുന്ന വിവരങ്ങള്‍  അനുവദിച്ചു തരണമെന്ന് വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു

1. സെക്ഷന്‍ 4b(i) പ്രകാരം ഈ പൊതുഅധികാരസ്ഥാനത്തിന്‍റെ വിശദാംശങ്ങളും, ഘടനയുടെയും, ചുമതലകളുടെയും, കര്‍ത്തവ്യങ്ങളുടെയും വിവരങ്ങളും പ്രസിദ്ധീകരിച്ചതിന്‍റെ പകര്‍പ്പ്, അത് പ്രസിദ്ധീകരിച്ച തിയ്യതിയും വര്‍ഷവും.
2. ഇത് പ്രസിദ്ധീകരിച്ചിട്ടില്ല എങ്കില്‍ ആയതിന്‍റെ കാരണവും, അത് രേഖപ്പെടുത്തിയ ഫയല്‍ നോട്ടിന്‍റെ പകര്‍പ്പും
3. സെക്ഷന്‍ 4b(ii) പ്രകാരം, ഈ ഓഫീസിലെ ഉദ്ദ്യോഗസ്ഥന്‍മാരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന്‍റെ രേഖകള്‍
4. സെക്ഷന്‍ 4b(iii) പ്രകാരം ഈ ഓഫീസിന്‍റെ മേല്‍നോട്ടത്തിന്‍റെയും ഉത്തരവാദിത്യത്തിന്‍റെയും വഴികള്‍ ഉള്‍പെടെ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പ്രസിദ്ധീകരിച്ചതിന്‍റെ വിവരങ്ങളും ആയതിന്‍റെ പകര്‍പ്പും
5. സെക്ഷന്‍ 4b(iv,v) പ്രകാരം ഈ ഓഫീസ് അതിന്‍റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അതിന്‍റെ ജീവനക്കാര്‍ ഉപയോഗിക്കുന്ന ചട്ടങ്ങളും റഗുലേഷനുകളും നിര്‍ദേശങ്ങളും മാന്വലുകളും പൊതുജന ആവിശ്യാര്‍ത്ഥം പ്രസിദ്ധീകരിച്ചതിന്‍റെ രേഖകള്‍
6. സെക്ഷന്‍ 4b(vi) പ്രകാരം ഈ ഓഫീസിന്‍റെ കൈവശത്തിലോ നിയന്ത്രണത്തിലോ ഉള്ള പ്രമാണങ്ങളുടെ തരം തിരിച്ച സ്റേറ്റ്മെന്‍റ് പ്രസിദ്ധീകരിച്ചതിന്‍റെ പകര്‍പ്പ്
7. ഇത്തരത്തില്‍ ഒരു പ്രസിദ്ധീകരണം നടത്തിയിട്ടില്ല എങ്കില്‍ അത് എന്തുകൊണ്ട് നടത്തിയിട്ടില്ല എന്നത് സംബന്ധിച്ച ഫയല്‍ നോട്ടിന്‍റെ പകര്‍പ്പ്
8. സെക്ഷന്‍ 4b(vii) പ്രകാരം ഈ ഓഫീസിന്‍റെ നയരൂപീകരണമായോ നയം നടപ്പാക്കുന്നത് സംബന്ധിച്ചോ പൊതുജനങ്ങളുമായി കൂടി ആലോചിക്കുന്നതിനും അല്ലെങ്കില്‍ അവരാല്‍ പ്രതിനിധീകരിക്കപ്പെടുന്നതിനും എന്തെകിലും ക്രമീകരണം ഉണ്ട് എങ്കില്‍ അതിന്‍റെ വിശദവിവരങ്ങളും , രേഖകളുടെപകര്‍പ്പുകളും
9. സെക്ഷന്‍ 4b(ix) പ്രകാരം ഈ ഓഫീസിലെ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും ഒരു ഡയറക്ട്ടറി പ്രസിദ്ധപ്പെടുത്തിയതിന്‍റെ പകര്‍പ്പ്
10. സെക്ഷന്‍ 4b(x) പ്രകാരം ഈ ഓഫീസ് അതിന്‍റെ റഗുലേഷനുകളില്‍ വ്യവസ്ഥ ചെയ്യാനിരിക്കുന്ന നഷ്ട്ട പരിഹാര രീതി ഉള്‍പെടെ ഓരോ ഓഫീസര്‍മാരും ജീവനക്കാരും വാങ്ങുന്ന പ്രതിമാസ വേതനം പ്രസിദ്ധീകരിച്ചതിന്‍റെ പകര്‍പ്പ്
11. സെക്ഷന്‍ 4b(xi), (xii), (xiii) പ്രകാരം ധനസഹായ സഹായ പദ്ധതികളുടെ നടത്തിപ്പിന്‍റെ രീതി അതിന്‍റെ ഗുണഭോക്താക്കളുടെ വിശദവിവരങ്ങള്‍ നീക്കിവെച്ചിട്ടുള്ള തുകകള്‍ ഉള്‍പെടെ പസിദ്ധീകരിച്ചതിന്‍റെ പകര്‍പ്പ്
12. സെക്ഷന്‍ 4b(xiv) പ്രകാരം ഈ ഓഫീസ് എന്തെല്ലാം വിവരങ്ങളാണ് ഇലക്ട്രോണിക്സ് രൂപത്തിലേക്ക് സംഗ്രഹിച്ചിട്ടുള്ളത് എന്ന് ഉള്ള വിശദാംശങ്ങള്‍
13. ഈ ഓഫീസില്‍ നിന്നും അനുവദിച്ചിട്ടുള്ള ബഡ്ജറ്റും (വര്‍ഷം ........................)പദ്ധതികളും ആയതിന്‍റെ വരവ് ചെലവ് കണക്കുകളും പണം നല്‍കിയത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും ആയത് പൊതുജന ആവിശ്യാര്‍ത്ഥം പ്രസിദ്ധീകരിച്ചത്തിന്‍റെ രേഖകള്‍
14. പൗരന്‍മാര്‍ക്ക് വിവരങ്ങള്‍ നേടുന്നതിനു ലഭ്യമാക്കിയ സൗകര്യങ്ങളും, സൗകര്യങ്ങള്‍ ഏര്‍പെടുത്തിയത് സംബന്ധിച്ച വിശദ വിവരങ്ങളും രേഖകളും
15. പൊതുവിവരാവകാശ അധികാരികളുടെ പേരുകള്‍ ഉദ്ധ്യോഗപ്പേരുകള്‍ മറ്റു വിശദാംശങ്ങള്‍ എന്നിവ എഴുതി പ്രദര്‍ശിപ്പിച്ചതിന്‍റെ രേഖകള്‍
16. ഇങ്ങനെ പ്രസിദ്ധീകരിക്കാന്‍ ആവശ്യമായി വന്ന ചിലവുകളുടെ വിവരങ്ങളും രേഖകളും
17. ഇവിടെ ആവിശ്യപെട്ട വിവരങ്ങള്‍ ഒന്നുമുതല്‍ പതിനാറുവരെ ആവിശ്യപെട്ട വിവരങ്ങളും രേഖകളും വിവരാവകാശ നിയമം 2005 സെക്ഷന്‍ നാല് പ്രകാരം 2005ല്‍ തന്നെ അതായത്  നിയമം നടപ്പിലായി നൂറ്റിഇരുപത് ദിവസത്തിനുള്ളില്‍  പ്രസിദ്ധീകരിച്ചിട്ടില്ല എങ്കില്‍ ആയതിന്‍റെ കാരണം രേഖപ്പെടുത്തിയ ഫയല്‍ നോട്ടിന്‍റെ പകര്‍പ്പ്
എന്ന്
പേര്, ഒപ്പ്
(നിര്‍ബന്ധമില്ല)